2009, ജനുവരി 1, വ്യാഴാഴ്‌ച

അകലം

യാത്ര തിരിക്കുന്നതിന്റെ തലേന്ന്‌ രാത്രി
അവളുടെ കണ്ണീര്‍ ചുംബിച്ചെടുത്ത്‌ അവന്‍ പറഞ്ഞു:
``സാരമില്ല മോളേ..
നമ്മുള്‍ തമ്മില്‍ ഒരു കടലിന്റെ അപ്പുറവുമിപ്പുറവുമല്ലേ..''
ലേബര്‍ ക്യാമ്പിന്റെ ഇരുട്ടുവീണ മുറിയില്‍
കമ്പിളിപ്പുതപ്പിനുള്ള തേങ്ങലടക്കി അവന്‍ പതുക്കെ പറഞ്ഞു:
``്‌്‌നമ്മള്‍ തമ്മില്‍ ഭൂമിയിലെ
എല്ലാ കടലുകളുടേയും അകലമുണ്ടല്ലോ മോളേ...''

6 അഭിപ്രായങ്ങൾ:

  1. ആരും കേള്‍ക്കാത്ത തേങ്ങലുകള്‍ക്കൊടുവില്‍ ഒരു നിസംഗത മാത്രം ബാക്കിയാകുന്നു,പലപ്പോഴും.
    പിന്നെയും ഗദ്ഗദപ്പെടുത്തുകയാണോ സാദിഖ്‌... ?

    മറുപടിഇല്ലാതാക്കൂ
  2. കാവിലാ.. താന്‍ വേദനിപ്പിക്കുന്നു... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. തീര്‍ച്ചയായും ഒരുപാടൊരുപാടകലെ......

    മറുപടിഇല്ലാതാക്കൂ