2009, ജനുവരി 24, ശനിയാഴ്‌ച

അടുത്ത ഫ്‌ളാറ്റിലെ കുട്ടി



പാത്രങ്ങളുടെ കലപില കേള്‍ക്കാതെ
ബോറടിക്കുന്നുവെന്ന്‌ കുട്ടിയോട്‌ അടുക്കള പറഞ്ഞു
പഴയ ഭക്ഷണം കഴിച്ചു കഴിച്ചു
ജീവിതം മടുത്തുവെന്ന്‌ *സല്ലാജും പിറുപിറുത്തു
ഭൂഖണ്‌ഡങ്ങളുടെ മയക്കം കണ്ട്‌ കിടപ്പുമുറി
ദീര്‍ഘനിശ്വാസം പൊഴിച്ചു
ആളനക്കമില്ലാതെ എത്രനാളിങ്ങനെയെന്ന്‌
ഇരിപ്പുമുറി പരിതപിച്ചു
എന്നെങ്കിലും എത്തിനോക്കുന്ന മഴത്തുള്ളികളെ നുണഞ്ഞ്‌
ബാല്‍ക്കണി ഗൃഹാതുരയായി
@
ഫ്‌ളാറ്റിന്റെ ദുഃഖം ഏറ്റുവാങ്ങി
ഒരു ദിനം കുട്ടി മുറിവിട്ടിറങ്ങി
കടലും പര്‍വതങ്ങളും താഴ്‌വാരങ്ങളും താണ്ടി
മഴയില്‍ അപ്രത്യക്ഷനായി

*റഫ്രിജറേറ്റര്‍

7 അഭിപ്രായങ്ങൾ:

  1. ഫ്‌ളാറ്റെന്ന കല്‍ത്തുറങ്കില്‍ തെറ്റു ചെയ്യാതെ അടയ്‌ക്കപ്പെടുന്ന പ്രവാസ ലോകത്തെ കുട്ടികള്‍ക്ക്‌...

    മറുപടിഇല്ലാതാക്കൂ
  2. മഴ വന്നു, കാറ്റിന്റേയും ഇടിമുഴക്കത്തിന്റേയും കൂടെ...
    RAK യില്‍ മഞ്ഞ് മഴ!


    എന്നാണാവോ ഫ്ലാറ്റിലെ ഈ കുട്ടികള്‍ക്കൊരു മോചനം? -ഇറങ്ങിപ്പോക്കൊഴികെ....

    നല്ല ചിന്തകള്‍, കാവലാന്‍!

    മറുപടിഇല്ലാതാക്കൂ
  3. അടുത്ത ഫ്ലാറ്റിലെ കുട്ടിയെ കുറിച്ച് പറയാന്‍ താന്കളെ
    പോലുള്ളവര്‍ ഉണ്ടല്ലോ എന്നതില്‍ ഇത്തിരി ആശ്വാസം.
    -ശുക്കൂര്‍

    മറുപടിഇല്ലാതാക്കൂ
  4. ആളനക്കമില്ലാതെ എത്രനാളിങ്ങനെയെന്ന്‌
    ഇരിപ്പുമുറി പരിതപിച്ചു
    എന്നെങ്കിലും എത്തിനോക്കുന്ന മഴത്തുള്ളികളെ നുണഞ്ഞ്‌
    ബാല്‍ക്കണി ഗൃഹാതുരയായി..
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2009, മാർച്ച് 8 3:25 AM

    ഫ്ലാറ്റിലെ കുട്ടികളേക്കാളും കഷ്ടമാണിഷ്ടാ നാട്ടിലെ കുട്ടികളുടെ കാര്യം. അവരിന്ഗ്ലീഷ് മീഡ്യത്തിന്റെ നാല് ചുമരുകളില്‍ കിടന്നു വീര്‍പ്പ് മുട്ടുകയാണ്

    മറുപടിഇല്ലാതാക്കൂ