2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

പാസ്‌വേര്‌ഡ്‌




ശ്‌ശൊ!!
ഇന്നലെ വരെ തുറന്നതാണെന്നേ...
ദാ, ഈ നാക്‌കിന്‍തുമ്പത്ത്‌ തന്നെയുണ്ട്‌
വരുന്നില്‌ല പുറത്തേക്‌ക്‌.
ഇനിയെങ്ങനെ
ഞാനെന്റെ ജീവിതമൊന്ന്‌ തുറന്നുനോക്‌കും
കാവിലമ്മേ...

ക്വട്ടേഷന്‍




മത്‌സരമായിരുന്നു
ഇരുപത്തിയഞ്ചിലാണ്‌ തുടങ്ങിയത്‌
ആയിരം കുറച്ചു വിളിച്ചു;
കാരിയും സംഘവും
ഞങ്ങള്‌ ഇരുപതാക്‌കി
അവരുണ്ടോ വിടുന്നു;
പതിനഞ്ചിലേക്‌ക്‌ ഒരു വീഴ്‌ച!
അങ്ങനെയങ്ങ്‌ വിട്ടുകൊടുക്‌കരുതെന്ന്‌
പുത്തന്‍പാലം എന്റെ ചെവിയില്‌ മന്ത്രിച്ചു
ഉടന്‍ പത്തെന്ന്‌ കൂവി
വാശിയില്‌ അവരും മോശമല്‌ല;
ഏഴ്‌!!
ആലോചിക്‌കാന്‍ നേരമില്‌ല;
അഞ്ചെന്ന്‌ ഞാനലറി
അവര്‌ ഞെട്ടിയിരിക്‌കുമെന്നായിരുന്നു ധാരണ
കാരിയുടെ മുഖത്ത്‌ പുച്‌ഞമായിരുന്നു; പുച്‌ഞം
അവര്‌ക്‌ ആയിരം മതിയെന്ന്‌
സംഘാംഗങ്ങള്‌ ആനന്ദനൃത്തം ചവിട്ടി
ഞാനെന്റെ മൊബൈലില്‌
വിരലമര്‌ത്തിയത്‌ ആരും ശ്രദ്ധിച്ചില്‌ല
ആഹ്‌ളാദം തീരുംമുമ്പെ
തലയും കൈകാലുകളും അറുത്തിട്ട
ജഡമെത്തി
ഇപ്പോള്‌ എല്‌ലാവരും ശരിക്‌കും ഞെട്ടി
ഹഹഹ....എന്നോടാ കളി!!

2009, ജനുവരി 24, ശനിയാഴ്‌ച

അടുത്ത ഫ്‌ളാറ്റിലെ കുട്ടി



പാത്രങ്ങളുടെ കലപില കേള്‍ക്കാതെ
ബോറടിക്കുന്നുവെന്ന്‌ കുട്ടിയോട്‌ അടുക്കള പറഞ്ഞു
പഴയ ഭക്ഷണം കഴിച്ചു കഴിച്ചു
ജീവിതം മടുത്തുവെന്ന്‌ *സല്ലാജും പിറുപിറുത്തു
ഭൂഖണ്‌ഡങ്ങളുടെ മയക്കം കണ്ട്‌ കിടപ്പുമുറി
ദീര്‍ഘനിശ്വാസം പൊഴിച്ചു
ആളനക്കമില്ലാതെ എത്രനാളിങ്ങനെയെന്ന്‌
ഇരിപ്പുമുറി പരിതപിച്ചു
എന്നെങ്കിലും എത്തിനോക്കുന്ന മഴത്തുള്ളികളെ നുണഞ്ഞ്‌
ബാല്‍ക്കണി ഗൃഹാതുരയായി
@
ഫ്‌ളാറ്റിന്റെ ദുഃഖം ഏറ്റുവാങ്ങി
ഒരു ദിനം കുട്ടി മുറിവിട്ടിറങ്ങി
കടലും പര്‍വതങ്ങളും താഴ്‌വാരങ്ങളും താണ്ടി
മഴയില്‍ അപ്രത്യക്ഷനായി

*റഫ്രിജറേറ്റര്‍

2009, ജനുവരി 1, വ്യാഴാഴ്‌ച

അകലം

യാത്ര തിരിക്കുന്നതിന്റെ തലേന്ന്‌ രാത്രി
അവളുടെ കണ്ണീര്‍ ചുംബിച്ചെടുത്ത്‌ അവന്‍ പറഞ്ഞു:
``സാരമില്ല മോളേ..
നമ്മുള്‍ തമ്മില്‍ ഒരു കടലിന്റെ അപ്പുറവുമിപ്പുറവുമല്ലേ..''
ലേബര്‍ ക്യാമ്പിന്റെ ഇരുട്ടുവീണ മുറിയില്‍
കമ്പിളിപ്പുതപ്പിനുള്ള തേങ്ങലടക്കി അവന്‍ പതുക്കെ പറഞ്ഞു:
``്‌്‌നമ്മള്‍ തമ്മില്‍ ഭൂമിയിലെ
എല്ലാ കടലുകളുടേയും അകലമുണ്ടല്ലോ മോളേ...''

2008, ഡിസംബർ 31, ബുധനാഴ്‌ച

കാവല്‍


`സ്‌നേഹനിധിയായ ഉമ്മയ്‌ക്ക്‌,
സുഖമെന്ന്‌ കരുതുന്നു.
അന്ന്‌ പോരുമ്പോള്‍ ഉമ്മ കെട്ടിത്തന്ന അരക്കയര്‍ തേഞ്ഞ്‌ പൊട്ടിപ്പോയുമ്മാ..
നാല്‌ കൊല്ലത്തോളമൊന്നും അത്‌ നിക്കൂല്ലല്ലോ..
വടക്കേലെ രമേശന്‍ വരുമ്പോള്‍ ഉമ്മ പുതിയതൊരെണ്ണം കൊടുത്തയക്കണം.
വല്യ വല്യ കെട്ടിടങ്ങള്‍ക്ക്‌ മുകളില്‍ കയറി പണിയെടുക്കുമ്പോള്‍
അതെനിക്കൊരു ധൈര്യാവും'