2009, ജനുവരി 24, ശനിയാഴ്‌ച

അടുത്ത ഫ്‌ളാറ്റിലെ കുട്ടി



പാത്രങ്ങളുടെ കലപില കേള്‍ക്കാതെ
ബോറടിക്കുന്നുവെന്ന്‌ കുട്ടിയോട്‌ അടുക്കള പറഞ്ഞു
പഴയ ഭക്ഷണം കഴിച്ചു കഴിച്ചു
ജീവിതം മടുത്തുവെന്ന്‌ *സല്ലാജും പിറുപിറുത്തു
ഭൂഖണ്‌ഡങ്ങളുടെ മയക്കം കണ്ട്‌ കിടപ്പുമുറി
ദീര്‍ഘനിശ്വാസം പൊഴിച്ചു
ആളനക്കമില്ലാതെ എത്രനാളിങ്ങനെയെന്ന്‌
ഇരിപ്പുമുറി പരിതപിച്ചു
എന്നെങ്കിലും എത്തിനോക്കുന്ന മഴത്തുള്ളികളെ നുണഞ്ഞ്‌
ബാല്‍ക്കണി ഗൃഹാതുരയായി
@
ഫ്‌ളാറ്റിന്റെ ദുഃഖം ഏറ്റുവാങ്ങി
ഒരു ദിനം കുട്ടി മുറിവിട്ടിറങ്ങി
കടലും പര്‍വതങ്ങളും താഴ്‌വാരങ്ങളും താണ്ടി
മഴയില്‍ അപ്രത്യക്ഷനായി

*റഫ്രിജറേറ്റര്‍

2009, ജനുവരി 1, വ്യാഴാഴ്‌ച

അകലം

യാത്ര തിരിക്കുന്നതിന്റെ തലേന്ന്‌ രാത്രി
അവളുടെ കണ്ണീര്‍ ചുംബിച്ചെടുത്ത്‌ അവന്‍ പറഞ്ഞു:
``സാരമില്ല മോളേ..
നമ്മുള്‍ തമ്മില്‍ ഒരു കടലിന്റെ അപ്പുറവുമിപ്പുറവുമല്ലേ..''
ലേബര്‍ ക്യാമ്പിന്റെ ഇരുട്ടുവീണ മുറിയില്‍
കമ്പിളിപ്പുതപ്പിനുള്ള തേങ്ങലടക്കി അവന്‍ പതുക്കെ പറഞ്ഞു:
``്‌്‌നമ്മള്‍ തമ്മില്‍ ഭൂമിയിലെ
എല്ലാ കടലുകളുടേയും അകലമുണ്ടല്ലോ മോളേ...''