
മത്‌സരമായിരുന്നു
ഇരുപത്തിയഞ്ചിലാണ് തുടങ്ങിയത്
ആയിരം കുറച്ചു വിളിച്ചു;
കാരിയും സംഘവും
ഞങ്ങള് ഇരുപതാക്‌കി
അവരുണ്ടോ വിടുന്നു;
പതിനഞ്ചിലേക്‌ക് ഒരു വീഴ്‌ച!
അങ്ങനെയങ്ങ് വിട്ടുകൊടുക്‌കരുതെന്ന്
പുത്തന്‍പാലം എന്റെ ചെവിയില് മന്ത്രിച്ചു
ഉടന്‍ പത്തെന്ന് കൂവി
വാശിയില് അവരും മോശമല്‌ല;
ഏഴ്!!
ആലോചിക്‌കാന്‍ നേരമില്‌ല;
അഞ്ചെന്ന് ഞാനലറി
അവര് ഞെട്ടിയിരിക്‌കുമെന്നായിരുന്നു ധാരണ
കാരിയുടെ മുഖത്ത് പുച്‌ഞമായിരുന്നു; പുച്‌ഞം
അവര്‌ക് ആയിരം മതിയെന്ന്
സംഘാംഗങ്ങള് ആനന്ദനൃത്തം ചവിട്ടി
ഞാനെന്റെ മൊബൈലില്
വിരലമര്‌ത്തിയത് ആരും ശ്രദ്ധിച്ചില്‌ല
ആഹ്‌ളാദം തീരുംമുമ്പെ
തലയും കൈകാലുകളും അറുത്തിട്ട
ജഡമെത്തി
ഇപ്പോള് എല്‌ലാവരും ശരിക്‌കും ഞെട്ടി
ഹഹഹ....എന്നോടാ കളി!!